രാമക്ഷേത്ര തറക്കല്ലിടൽ:
ഉമാഭാരതി പങ്കെടുക്കില്ല
Top News

രാമക്ഷേത്ര തറക്കല്ലിടൽ: ഉമാഭാരതി പങ്കെടുക്കില്ല

പ്രധാനമന്ത്രി മോദിയാണ് ചടങ്ങിന് മുഖ്യനേതൃത്വം നൽകുന്നത്.

News Desk

News Desk

ന്യൂ ഡല്‍ഹി: ബിജെപി നേതാവ് ഉമാഭാരതി അയോദ്ധ്യ രാമക്ഷേത്ര തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുൾപ്പെടെയുള്ളവർ കോവിഡു ബാധിതരായി. ഇത്തരമൊരു സാഹചര്യത്തിൽ നൂറുകണക്കിന് പേർ ഒത്തുചേരുന്ന വേദിയിൽ പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഉമാഭാരതി ട്വിറ്റ് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി മോദിയാണ് ചടങ്ങിന് മുഖ്യനേതൃത്വം നൽകുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെയുൾപ്പെടെയുള്ളവരുടെ ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ട്. അതിനാൽ താൻ ചടങ്ങിൽ നിന്നു മാറിനിൽക്കാൻ തീരുമാനിക്കുന്നു. ആഗസ്ത് അഞ്ചിന് നടക്കുന്ന തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെട്ട നോട്ടീസിൽ നിന്ന് തൻ്റെ പേര് നീക്കം ചെയ്യണമെന്ന് രാമജന്മഭൂമി ന്യാസ് ഭാരവാഹികളോട് ഉമാഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്.

"ഞാൻ മധ്യപ്രദേശിൽ നിന്ന് പുറപ്പെട്ടു. അയോദ്ധ്യയിലെത്തിയാൽ കോവിഡു ബാധിതരുമായുള്ള സമ്പർക്കത്തിനു വഴിവച്ചേക്കാം. അതിനാൽ പ്രധാനമന്ത്രിയുൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുക്കുന്ന ചടങ്ങിൽ ഞാൻ പങ്കെടുക്കുന്നത് ശരിയല്ല. പക്ഷേ ചടങ്ങു നടക്കുന്ന വേളയിൽ താൻ സരയൂ നദി കരയിലുണ്ടാകും", ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു.

ഉമാഭാരതി ഇതിനകം പക്ഷേ അയോദ്ധ്യയിലെത്തിയെന്ന സൂചനകളാണ് തുടർച്ചയായ 12 ട്വിറ്റർ കുറിപ്പുകളിൽ നിന്ന് പ്രകടമാക്കുന്നത്. കോവിഡ് ആശങ്ക തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെടുത്തുമ്പോൾ തന്നെ അഞ്ചു നൂറ്റാണ്ടു പഴക്കുള്ള രാമ ജന്മഭൂമി പോരാട്ടത്തിൽ താൻ വഹിച്ച പങ്കിനെക്കുറിച്ചുള്ള ചെറു സൂചനകൾ പോലും ഉമാഭാരതി നൽകുന്നില്ലെന്നത് ശ്രദ്ധേയം.

1992 ഡിസംബർ ആറിന് അയോദ്ധ്യയിൽ അദ്വാനി - മുരളി മനോഹർ ജോഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കർസേവകരോടൊപ്പം നിന്ന് ബാബ്റി മസ്ജിദ് തകർക്കുന്നതിന് വീറോടെ മുൻപന്തിയിൽ നിന്ന വ്യക്തിയാണ് ഉമാഭാരതി. ഇവർ ആഗസ്ത് അഞ്ചിലെ പ്രൗഢഗംഭീര രാമക്ഷേത്ര തറക്കല്ലിടൽ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോവിഡു വൈറസിനെ കൂട്ടുപിടിച്ചിടത്ത് പ്രകടമാകുന്നത് പാർട്ടിയിലും ആർഎസ്എസിലും സർവ്വസമ്മതനായി വാഴുന്ന മോദിയോടുള്ള നീരസമാണെന്നാണ് രാഷ്ട്രീയ ലോകത്തിന്‍റെ വിലയിരുത്തല്‍.

Anweshanam
www.anweshanam.com