കോവിഡ് വാക്‌സിന്‍ വന്ധ്യതയുണ്ടാക്കില്ല; വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

കോവിഡ് -19 നെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുക
കോവിഡ് വാക്‌സിന്‍ വന്ധ്യതയുണ്ടാക്കില്ല; വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെതിരായ വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്‌സിൻ കുത്തിവച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങൾ, കോവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.

കോവിഡ് വാക്‌സിൻ കുത്തിവച്ചാൽ, മറ്റു പല വാക്സിനുകൾക്കും ബാധകമാകുന്നത് പോലെ ചിലർക്ക് മിതമായ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്തോ ശരീരത്തിന്റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാകും. എന്നാൽ ഇത് താത്കാലികമായിരിക്കും. വാക്സിൻ എടുത്ത ശേഷം കോവിഡ് ബാധിക്കാനുള്ള സാധ്യതയില്ല. വാക്സിൻ എടുക്കുന്നതിന് മുൻപ് കൊവിഡ് ബാധിച്ച ഒരാൾക്ക് വാക്സിൻ എടുത്ത ശേഷവും രോഗ ലക്ഷങ്ങൾ പ്രകടമാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ്19 രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്നറിയില്ല. കോവിഡ് -19 നെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുക. ഇത്തരം കിംവദന്തികളോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളോ ദയവായി ശ്രദ്ധിക്കരുതെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com