കോ​വി​ഡ് വാ​ക്സി​ന്‍ 2021 ആദ്യം വിപണിയിലെത്തും: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
Top News

കോ​വി​ഡ് വാ​ക്സി​ന്‍ 2021 ആദ്യം വിപണിയിലെത്തും: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​വു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ ഉ​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ 2021 ആ​ദ്യ പാ​ദ​ത്തി​ല്‍ ല​ഭ്യ​മാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. എ​പ്പോ​ഴാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ത​യാ​റാ​വു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ണ്‍​ഡേ സം​വാ​ദ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍െ്‌റ സുരക്ഷ, ചെലവ്, ഉല്‍പ്പാദനത്തിന് ആവശ്യമായി വരുന്ന സമയം തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ തന്നെ അത് ജനങ്ങളിലേക്ക് എത്തിക്കും. ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​വു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ ഉ​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. ഇന്ത്യയില്‍ നിരവധി വാക്‌സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ട്. അവയില്‍ ഏത് വാക്‌സിന്‍ ഏറ്റവും ഫലപ്രദമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വാക്‌സിന്‍ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏഴോളം മരുന്ന് കമ്ബനികള്‍ കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളിലാണ്. ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണളോജിക്കല്‍സ്, മിന്‍വാക്‌സ്, ബയോളജിക്കല്‍ ഇ തുടങ്ങിയ സ്ഥാപനങ്ങളാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം കഴിഞ്ഞദിവസം പുനഃരാരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ പരീക്ഷിച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലും സെറം ഇന്‍സ്റ്റിറ്റ്യട്ട് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.

Anweshanam
www.anweshanam.com