സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 432 പേര്‍ക്ക് രോഗമുക്തി

അഞ്ച് പേരാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 432 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 1078 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട്.

104 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശ്ശാലയിലെ രവീന്ദ്രൻ, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെയുള്ളവർ കൊവിഡിതര രോ​ഗങ്ങൾക്ക് ചികിത്സിയിലായിരുന്നു.

ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കോവിഡ് ഭേദമായത്. രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന തലസ്ഥാന ജില്ലയിൽ 222 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.100ഉം സമ്പർക്കം.

Related Stories

Anweshanam
www.anweshanam.com