സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
Top News

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

സംസ്ഥാനത്ത് ഇന്ന് 1715 പേർ രോഗമുക്തി നേടി

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,715 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 1,216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 92 പേരാണ്. വിദേശത്തുനിന്ന് എത്തിയ 60 പേര്‍ രോഗബാധിതരായുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 108 പേരാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാലു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കരിപ്പൂരിൽ മരിച്ചത് 18 പേർ. ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നേരിടുന്നത്. എല്ലാവരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കത്തിലൂടെ 1216 പേർക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവർത്തകർ. 24 മണിക്കൂറിനിടെ 27714 സാമ്പിൾ പരിശോധനയ്ക്കയച്ചു.

തിരുവനന്തപുരത്ത് 485 പേർക്ക് രോഗം സ്ഥിരീകരിച്ചു. 435 പേർക്ക് സമ്പർക്കം. 33 പേർ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരും. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി. മറ്റ് ജില്ലകൾ. കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 71, തൃശൂർ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10.

Anweshanam
www.anweshanam.com