രാജ്യത്ത് 48 ലക്ഷം കടന്ന് കോവിഡ് രോഗികൾ
Top News

രാജ്യത്ത് 48 ലക്ഷം കടന്ന് കോവിഡ് രോഗികൾ

24 മണിക്കൂറിനിടെ 1136 പേരാണ് കോവിഡിന് കീഴടങ്ങിയത്.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള പ്രതിദിന വര്‍ദ്ധന ആശങ്കയാകുന്നു. 24 മണിക്കൂറുകൾക്കിടെ 92,071 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 48,46,427 ആയി.

24 മണിക്കൂറിനിടെ 1136 പേരാണ് കോവിഡിന് കീഴടങ്ങിയത്. ആകെ മരണസംഖ്യ 79,722 ആയി. 9,86,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. അതേ സമയം 37, 80, 107 പേർക്ക് രോഗം ഭേദമായെന്നത് നേരിയ ആശ്വാസം നൽകുന്നതാണ്.

മഹാരാഷ്ട്രയില്‍ 22,543 പുതിയ രോഗികളുണ്ടായി. ആന്ധ്രയിൽ 9536 പേര്‍ക്കും കര്‍ണാടകയിൽ 9894 പേര്‍ക്കും തമിഴ്നാട്ടിൽ 5693 പേര്‍ക്കും ഉത്തര്‍പ്രദേശിൽ 6239 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇന്നലെയും രോഗികളുടെ പ്രതിദിന വര്‍ധന നാലായിരം കടന്നു. 4,235 പുതിയ രോഗികളാണ് രാജ്യ തലസ്ഥാനത്തുണ്ടായത്.

രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ വെര്‍ച്വല്‍ യോഗം വിളിച്ച് പ്രധാന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് കൊവിഡ് വാക്സിന്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. സുരക്ഷയിലുള്ള ആളുകളുടെ സംശയം നീക്കാന്‍ ആദ്യ ഡോസ് താന്‍ തന്നെ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com