സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1964 സമ്പർക്ക രോഗികൾ
Top News

സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1964 സമ്പർക്ക രോഗികൾ

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90.4 ശതമാനം പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2172 കോവിഡ് കേസുകളില്‍ 1964 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 153 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം -366, കോഴിക്കോട് -213, തൃശൂര്‍ -152, പാലക്കാട് -147, കാസര്‍കോട് -111, എറണാകുളം-108, കോട്ടയം -97, ആലപ്പുഴ- 83, കൊല്ലം- 75 , പത്തനംതിട്ട -65, കണ്ണൂര്‍ -56 , വയനാട് -23, ഇടുക്കി-18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പാലക്കാട് - 14, മലപ്പുറം - 11, തിരുവനന്തപുരം - 9, തൃശൂര്‍ - 8, കാസര്‍കോട് - 5, എറണാകുളം -3, കോഴിക്കോട് - 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം -290, കൊല്ലം-65, പത്തനംതിട്ട -29, ആലപ്പുഴ -125 , കോട്ടയം - 92, ഇടുക്കി -46 , എറണാകുളം -98 , തൃശൂര്‍ -50 , പലക്കാട് -89, മലപ്പുറം - 240, കോഴിക്കോട് -20, വയനാട് - 52, കണ്ണൂര്‍ - 56 , കാസര്‍ഗോഡ് - 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 19,538 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,249 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,738 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,511 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2699 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,86,775 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,61,361 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Anweshanam
www.anweshanam.com