കോവിഡ് വ്യാപനം; സമരങ്ങൾക്ക് തത്കാലം അവധി നല്‍കി യുഡിഎഫ്

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റിവെക്കുന്നതായി യുഡിഎഫ് കൺവീനർ
കോവിഡ് വ്യാപനം; സമരങ്ങൾക്ക് തത്കാലം അവധി നല്‍കി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വ്യാപിച്ചതോടെ സമരങ്ങള്‍ മാറ്റിവച്ച് യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സമരങ്ങൾ ഈ മാസം 31 വരെ നിർത്തിവയ്ക്കും. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റിവെക്കുന്നതായി യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വാര്‍ത്താ സമ്മളനത്തില്‍ അറിയിച്ചു.

കോവിഡ് വ്യാപിക്കുന്ന സമയത്ത് സമരങ്ങൾ തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം ക്കോടതി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ മാസം 31 വരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സമരങ്ങൾ നടത്തില്ല എന്ന തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്. വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളോടും അവർ പ്രഖ്യാപിച്ച സമരങ്ങൾ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചോദിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നതായും ബെന്നി ബഹനാന്‍ ആരോപിച്ചു. "മുഖ്യമന്ത്രിയുടെ IT ഫെലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അരുണിന് ഫൈസല്‍ ഫരീദിന്‍റെ ബിസിനസില്‍ പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ സംഘവുമായി ബന്ധമുണ്ട്. പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്പിങ്ക്‌ളര്‍ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ഇതുവരെ നടന്നില്ല, ഇത് ആവര്‍ത്തിക്കുകയാണ്", ബെന്നി ബഹനാന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com