ഇന്ന് 2479 പേർക്ക് കോവിഡ്; 2716 പേർക്ക് രോഗമുക്തി
Top News

ഇന്ന് 2479 പേർക്ക് കോവിഡ്; 2716 പേർക്ക് രോഗമുക്തി

11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

News Desk

News Desk

തിരുവനന്തപുരം: ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കും, എറണാകുളം - 267, കൊല്ലം - 241, കാസര്‍ഗോഡ് - 225, കോട്ടയം - 177 , മലപ്പുറം - 169, കോഴിക്കോട് - 155, തൃശൂര്‍ - 140 , കണ്ണൂര്‍ - 102 , പത്തനംതിട്ട- 99 , ആലപ്പുഴ - 91 , വയനാട് - 68 , പാലക്കാട് - 36 , ഇടുക്കി - 22 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ എ.ആര്‍. ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.

Anweshanam
www.anweshanam.com