സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു
Top News

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

By News Desk

Published on :

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്.

കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാർത്ഥികൾക്ക് രോഗമുണ്ടായതിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിള വിക്ടോറിയയാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇന്ന് രോഗമുക്തി നേടിയത് 274 പേരാണ്.

പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57, പാലക്കാട് 46, ആലപ്പുഴ 46, കാസർകോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂർ 19, വയനാട് 17.

നെഗറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂർ ആറ്, പാലക്കാട് 39.

.

Anweshanam
www.anweshanam.com