ഡെപ്യൂട്ടിമേയര്‍ അടക്കം 19 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണം
കോവിഡ് വ്യാപനം അതിരൂക്ഷമായി തിരുവനന്തപുരം നഗരസഭ.
ഡെപ്യൂട്ടിമേയര്‍ അടക്കം 19 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തിരുവനന്തപുരം നഗരസഭ. ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഈ മാസം 30 വരെ ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും നഗരസഭ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

കടകളില്‍ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസെന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മടിക്കില്ല,രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും തീരുമാനം ആയി.

Related Stories

Anweshanam
www.anweshanam.com