കോവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

രോഗ വ്യാപനം കൂടുതലുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
കോവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. രോഗ വ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 56 ലക്ഷത്തിലേക്കെത്തുമെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന വർധന എഴുപത്തിഅയ്യായിരത്തിലേക്ക് താണിരുന്നു. ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ എണ്ണം ഒരു ലക്ഷവും കടന്നിരുന്നു. പരിശോധന കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതെന്ന വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.

ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. പരിശോധന കുറയ്ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുമോ എന്ന ആശങ്കയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്.

Related Stories

Anweshanam
www.anweshanam.com