കോവിഡ് 19: ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപന സാധ്യതയെന്ന് നീതി ആയോഗ് അംഗം

ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപന സാധ്യത തള്ളിക്കളയുവാനാകില്ലെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.
കോവിഡ് 19: ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപന സാധ്യതയെന്ന് നീതി ആയോഗ് അംഗം

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പുതിയ കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുറഞ്ഞുവെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപന സാധ്യത തള്ളിക്കളയുവാനാകില്ലെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ ഇന്ന് പറഞ്ഞു.

കോവിഡ് -19 വാക്‌സിന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ അത് വിതരണം ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്യത്തെ പകര്‍ച്ചവ്യാധി പരിഹരിക്കാനുള്ള വിദഗ്ധരുടെ ഏകോപന ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോള്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പുതിയ കൊറോണ വൈറസ് കേസുകളും മരണങ്ങളുടെ എണ്ണവും കുറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും വ്യാപനതോത് ഉയരുന്നില്ല. എന്നാല്‍ കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും മൂന്ന് നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമായിട്ടില്ല. അവിടെ ഇപ്പോഴും വര്‍ദ്ധിച്ചുവരുന്ന പ്രവണതയുണ്ട് - കോവിഡ് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘ തലവന്‍ കൂടിയായ പോള്‍ വ്യക്തമാക്കി.

ഇന്ത്യ ഇപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലാണ്. പക്ഷേ രാജ്യത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. കാരണം 90 ശതമാനവും ഇപ്പോഴും കൊറോണ വൈറസ് അണുബാധയ്ക്ക് ഇരയാകുന്നുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ യൂറോപ്പിലുടനീളമുള്ള രാജ്യങ്ങള്‍ കോവിഡ് -19 കേസുകളുടെ പുനരുജ്ജീവനം കാണുന്നു. ശൈത്യകാലത്ത് കൊറോണ വൈറസ് അണുബാധയുടെ രണ്ടാം ഘട്ട വ്യാപനം ഇന്ത്യയിലും കാണാനിടയുണ്ട് - പോള്‍ പറഞ്ഞു

ഇന്ത്യ ഇപ്പോഴും വൈറസിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്, പോള്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ എട്ടിന് അപ്‌ഡേറ്റ് ചെയ്തതനുസരിച്ച് കൊറോണ വൈറസ് മരണസംഖ്യ 114031 ആയി ഉയര്‍ന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എട്ട് ലക്ഷത്തില്‍ താഴെയാണ് - പിടിഐ റിപ്പോര്‍ട്ട്.

Related Stories

Anweshanam
www.anweshanam.com