പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 114 പേര്‍ക്ക് കോവിഡ്

363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 114 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്.

ഇതിൽ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 110 തടവുകാർക്കും 4 ഉദ്യോഗസ്ഥർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com