ഒക്ലഹോമ ഗവർണർക്ക് കോവിഡ്

ഒക്ലഹോമയിൽ കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 1075 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഒക്ലഹോമ ഗവർണർക്ക് കോവിഡ്

അമേരിക്ക: ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റിന് കോവിഡ് 19. ജൂലായ് 15നാണ് അദ്ദേഹത്തിന് രോഗം നിർണയിക്കപ്പെട്ടത്. യുഎസ് രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതന്മാരുടെ കോവിഡ് ബാധ പട്ടികയിൽ സ്റ്റിറ്റും ഇടംപിടിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റിറ്റിൻ്റെ ഒക്ലഹോമയിൽ കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 1075 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിന കേസുകൾ കുതിച്ചുയരുന്നതിൻ്റെ സൂചനകൾ ശക്തിപ്പെടുകയുമാണ്.

പ്രസിഡന്റ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ റിപ്പബ്ലിക്കൻകാരനായ ഗവർണർ സ്റ്റിറ്റ് പങ്കെടുത്തിരുന്നു. മൂന്നാഴ്ച മുമ്പ് തുൾസ എന്ന സ്ഥലത്തെ പ്രചരണ യോഗത്തിലാണ് സ്റ്റിറ്റ് പങ്കെടുത്തത്.

അമേരിക്കയിൽ കോവിഡ് വ്യാപനം ഇപ്പോഴും കുതിച്ചുയരുകയാണ്. ദിനംപ്രതി 60000 ത്തോളം കോവിഡ് രോഗ സ്ഥിരീകരണങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്.

Related Stories

Anweshanam
www.anweshanam.com