രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു

1045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 37, 69, 523 ആയി.

1045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 66333 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

നിലവിൽ 8,01,282 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 29,01,908 പേർ ഇത് വരെ രോഗമുക്തി നേടി. 76. 98 ശതമാനമാണ് രോഗമുക്തി നിരക്ക്.

Anweshanam
www.anweshanam.com