രാജ്യത്ത് കോവിഡ് രോഗികള്‍ 68 ലക്ഷം കടന്നു

971 മരണം കൂടി സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് രോഗികള്‍ 68 ലക്ഷം കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ‍് രോഗികളുടെ എണ്ണം 68,35,655 ആയി. 971 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,05,526 ആയി.

നിലവിൽ 9,02,425 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ഇത് വരെ 58,27,704 പേർ രോഗമുക്തി നേടി. 85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.54 ശതമാനവും. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്.

Related Stories

Anweshanam
www.anweshanam.com