രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

903 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,02,685 ആയി.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 74,442 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 66,23,815 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായത്.

903 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,02,685 ആയി. നിലവിൽ 9,34,427 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.

പ്രതിദിന രോഗബാധ ഒരു ഘട്ടത്തിൽ ഒരു ലക്ഷം കടക്കുമെന്നടുത്ത് നിന്ന് താഴേക്ക് വന്നുവെന്നതാണ് നിലവിൽ ആശ്വാസം പകരുന്ന വാർത്ത. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Related Stories

Anweshanam
www.anweshanam.com