രാജ്യത്ത് കോവിഡ് കേസുകൾ 76 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ 76 ലക്ഷം കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകൾ 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,107 ആയി. 717 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 1,15,914 ആയി.

ഇന്നലെ 61,775 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ചികിത്സയുള്ളത് 7,40,090 പേർ മാത്രമാണ്. കോവിഡ് രോഗം വന്ന് മാറിയവർക്ക് ആന്റി ബോഡികൾ അഞ്ച് മാസത്തിൽ താഴെ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇതിനാൽ വീണ്ടും രോഗം വരാതെയിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com