കോവിഡ് 19; രാജ്യത്ത് പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്

24 മണിക്കൂറിനിടെ 54,366 പേർക്ക് രോഗബാധ.
കോവിഡ് 19; രാജ്യത്ത് പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്

ന്യൂ ഡല്‍ഹി: രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും അറുപതിനായിരത്തിൽ താഴെ. 24 മണിക്കൂറിനിടെ 54,366 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7761312 ആയി.

690 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കുകളനുസരിച്ച് രാജ്യത്തെ കോവിഡ് മരണ സംഖ്യ 117306 ആയി. രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാർത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയെത്തി.

6,95,509 പേരാണ് ചികിത്സയിൽ തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിക്കുന്നു. 89.53 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

ഇതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍ർച്ചുമായി ( ഐസിഎംആർ) സഹകരിച്ചാണ് കോവാക്സിൻ വികസിപ്പിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com