രാജ്യത്ത് 24 മണിക്കൂറിനിടെ 36,469 പേർക്ക് കോവിഡ്

90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് 24 മണിക്കൂറിനിടെ 36,469 പേർക്ക് കോവിഡ്

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ വീണ്ടും ഇടിവ്. 24 മണിക്കൂറിനിടെ 36,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി.

ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേർ ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്.

63,842 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.

Related Stories

Anweshanam
www.anweshanam.com