നിയമസഭാ സമ്മേളനം മാറ്റി; 27ന് പ്രത്യേക മന്ത്രിസഭായോഗം

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തുന്നത് അടക്കം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയാകും.
നിയമസഭാ സമ്മേളനം മാറ്റി; 27ന് പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം: ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവക്കാൻ ധാരണയായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

പകരം 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തുന്നത് അടക്കം സുപ്രധാന നടപടികൾ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.

ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. നിയമസഭ സമ്മേളിച്ച് ബില്ല് പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുൻനിര്‍ത്തി ഓര്‍ഡിനൻസ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Related Stories

Anweshanam
www.anweshanam.com