സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 204 പേർക്ക് രോഗമുക്തി

364 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 204 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 593 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം സ്ഥിരീകരിച്ചു.

19 ആരോഗ്യപ്രവർത്തർ, ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്. 70 വയസുള്ള അരുൾദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പൊസീറ്റീവ് കേസുകൾ: ജില്ല തിരിച്ച്

തിരുവനന്തപുരം -173, കൊല്ലം -53, പാലക്കാട് -49, എറണാകളും -44, ആലപ്പുഴ -42, കണ്ണൂർ -39, കാസർകോട് -29, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ 26 പേർ, തൃശ്ശൂർ - 21, മലപ്പുറം -19 കോട്ടയം -16.

കഴിഞ്ഞ 24 മണിക്കൂറിൽ 18,937 സാംപിളുകൾ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,73,932 പേരാണ്. ആശുപത്രികളിൽ 6,841 പേരുണ്ട്. ഇന്ന് പുതുതായി 1,053 പേരെ ആശുപത്രിയിലാക്കി. 6413 പേർ നിലവിൽ കൊവിഡ് ചികിത്സ തേടുന്നു. ഇതുവരെ ആകെ 2,85,158 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽസ് സർവ്വൈലൻസിൻ്റെ ഭാഗമായി 92,312 സാംപിളുകൾ ശേഖരിച്ചു. അതിൽ 87,653 എണ്ണം നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.

സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലയിൽ കർശനജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചത്തെ സമ്പൂർണ്ണലോക്ഡൗണാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു തെങ്ങ് മുതൽ പൊഴിയൂർ വരെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രത്യേകനിരീക്ഷണം. സമൂഹവ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടി.

തിരദേശത്തെ ജനങ്ങൾക്ക് അവിടെ തന്നെ ചികിത്സ ഒരുക്കുന്നതിനാണ് ശ്രമം. തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി കെ കെ ശൈലജ കൂടുതൽ സെന്ററുകൾ ഒരുക്കുമെന്നും വ്യക്തമാക്കി. രോഗികൾ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിക്കും. തമിഴ്നാട് അതിർത്തിയുള്ള പ്രദേശത്തും കർശനനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com