സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 968 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 724 പേർക്കാണ് സംമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 968 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്കാണ് സംമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോ‍ർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ 46 വയസ്സ്, കാസ‍ർകോട് സ്വദേശി ഖമറൂന്നിസ 48, മാധവൻ 68, ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • എറണാകുളം 69

 • മലപ്പുറം 58

 • പാലക്കാട് 58

 • ‌കോട്ടയം 50

 • ആലപ്പുഴ 44

 • തൃശ്ശൂർ 33

 • ഇടുക്കി 29

 • പത്തനംതിട്ട 23

 • കണ്ണൂ‍ർ 18

വയനാട് 15

നെ​ഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം 101

 • കൊല്ലം 54

 • പത്തനംതിട്ട 81

 • ആലപ്പുഴ 49

 • കോട്ടയം 74

 • ഇടുക്കി 96

 • എറണാകുളം 151

 • തൃശ്ശൂ‍ർ 12

 • പാലക്കാട് 63

 • മലപ്പുറം 24

 • കോഴിക്കോട് 66

 • വയനാട് 21

 • കണ്ണൂർ 108

 • കാസർകോട് 68

കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. 9297 പേ‍ർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേ‍ർ നിലവിൽ ചികിത്സയിലുണ്ട്.

Related Stories

Anweshanam
www.anweshanam.com