കോവിഡ് 19; രാജ്യത്ത് ഇന്നലെ രോഗമുക്തരായത് 64,53,780 പേർ

24 മണിക്കൂറുകൾക്കിടയിൽ 63,371 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് 19; രാജ്യത്ത് ഇന്നലെ രോഗമുക്തരായത് 64,53,780 പേർ

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 73,70,469 ആയി. 24 മണിക്കൂറുകൾക്കിടയിൽ 63,371 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8,04,528 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 64,53,780 പേർ ഇന്നലെ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്.

895 പേർകൂടി രോഗബാധിതരായി മരിച്ചതോടെ രാജ്യത്ത് കോവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,12,161 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 8,000 ത്തിൽ അധികം വർധന ഉണ്ടായി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്.

മഹാരാഷ്ട്രയിൽ പുതിയ 336 മരണങ്ങളും 10,226 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ആന്ധ്രാ പ്രദേശിൽ 4,038 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 3,720 പേരുടെ വർധന ഉണ്ടായി. ഡല്‍ഹിയില്‍ പുതിയ 3,483 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Related Stories

Anweshanam
www.anweshanam.com