രാജ്യത്ത് കോവിഡ് രോഗികൾ അറുപത് ലക്ഷം കടന്നു

9,62,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് രോഗികൾ അറുപത് ലക്ഷം കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു. 24 മണിക്കൂറുകൾക്കിടെ 82,170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതര്‍ 60,74,703 ആയി ഉയര്‍ന്നു. ഇതിൽ 9,62,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം കടന്നു. 50,16,521പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

24 മണിക്കൂറിനിടെ 1039 പേരാണ് മരണപ്പെട്ടത്. ഇതുവരെ 95,542 പേര്‍ മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7,19,67,230 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

സംസ്ഥാനങ്ങളിൽ കൂടുതൽ രോഗബാധിതര്‍ ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 18,056 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ രോഗികളായത്. കർണാടകയിൽ 9543 പേര്‍ക്കും, കേരളത്തിൽ 7445 പേര്‍ക്കും, ആന്ധ്രാപ്രദേശിൽ 6923 പേര്‍ക്കും തമിഴ്നാട് 5791 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന രോഗബാധയിൽ കേരളം നിലവിൽ മൂന്നാം സ്ഥാനത്താണ്.

Related Stories

Anweshanam
www.anweshanam.com