സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊവിഡ്

93293 പേരാണ് നിലവിൽ ചികിത്സയിലുള്ളത്
സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് 23 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 56093 സാംപിളുകളാണ് പരിശോധിച്ചത്. 93293 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 6448 പേർക്ക് സമ്പർക്കം മൂലമാണ് ഇന്നു രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 844 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 ആരോഗ്യപ്രവർത്തകരുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com