സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍
Top News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍

കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് ചികിത്സയിലിരിക്കെ മരിച്ചത്.

News Desk

News Desk

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം.

ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന്‌ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. അതെസമയം, തിരുവനന്തപുരത്ത് നെയ്യാറ്റിൻകര പൊലീസ് സ്‌റ്റേഷനിൽ 2 ഗ്രേഡ് എസ്ഐ ഉൾപ്പെടെ ഒൻപത് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com