കോവിഡ് രോഗമുക്തി നിരക്ക്; ദമൻ- ദിയു- ദാദ്ര- നഗർ ഹവേലി മുന്നിൽ

തൊട്ടുപിന്നിൽ ആന്തമൻ നിക്കോബർ ദ്വീപുകൾ.
കോവിഡ് രോഗമുക്തി നിരക്ക്;
ദമൻ- ദിയു- ദാദ്ര- നഗർ ഹവേലി  മുന്നിൽ

ന്യൂ ഡല്‍ഹി: കോവിഡ് 19 രോഗമുക്തി നിരക്കിൽ കേന്ദ്ര ഭരണ പ്രദേശം ദമൻ- ദിയു- ദാദ്ര- നഗർ ഹവേലി ഏറ്റവും മുന്നിൽ. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84.7 ശതമാനമാണ്. എന്നാൽ ഈ കേന്ദ്രഭരണ പ്രദേശത്ത് ഇത് 96.70 ശതമാനം. തൊട്ടുപിന്നിൽ 93.80 ശതമാനത്തോടെ ആന്തമൻ നിക്കോബർ ദ്വീപുകൾ- എഎൻ ഐ റിപ്പോർട്ട്.

ബീഹാർ, തമിഴ്നാട് യഥാക്രമം 93.40, 91.10 ശതമാനം. കോവിഡ് ഏറെ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ള ആന്ധ്രപ്രദേശിൽ ഭേദമാകുന്നവരുടെ നിരക്ക് 92.10 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related Stories

Anweshanam
www.anweshanam.com