കോവി‍‍ഡ് വ്യാപന നിയന്ത്രണം : കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

മന്‍ കി ബാത് പരിപാടിയില്‍ കൊവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.
കോവി‍‍ഡ് വ്യാപന നിയന്ത്രണം : കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്താണ് ? ഇത് ഒരു ന്യായമായ ചോദ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിക്കായി രാജ്യം എത്രനാള്‍ കാത്തിരിക്കേണ്ടി വരും. മന്‍ കി ബാത് പരിപാടിയില്‍ കൊവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.

കൊവിഡ് വാക്‌സിന് വേണ്ടി 80,000 കോടി നീക്കിവയ്ക്കാന്‍ സര്‍ക്കാരിനാകുമോയെന്ന സെറം മേധാവിയുടെ ചോദ്യത്തിന്റെ വാര്‍ത്തയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. നേരത്തെയും കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നതാണെന്നും വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. വാക്സിൻ നിർമ്മാണത്തിനും വിതരണത്തിനും ഭീമമായ ചെലവ് വേണ്ടിവരുമെന്നായിരുന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനാവാല കഴിഞ്ഞ ദിവസം പറഞ്ഞത്.

Related Stories

Anweshanam
www.anweshanam.com