സി എം രവീന്ദ്രന് കോവിഡ്; വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം
സി എം രവീന്ദ്രന് കോവിഡ്; വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇപ്പോൾ സിഎം രവീന്ദ്രൻ. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം.

വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടയിലാണ് ഇന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇ.ഡി.ക്ക് മുന്‍പില്‍ ഹാജരാകില്ല.

Also read: സി എം രവീന്ദ്രനെ പൂര്‍ണവിശ്വാസം: മു​ഖ്യ​മ​ന്ത്രി

ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്മെന്റ് നടപടി.

എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com