'ആസൂത്രിതമായി കോവിഡ് മരണസംഖ്യ മറച്ചു വയ്ക്കുന്നു'; കേരളത്തിനെതിരെ ബിബിസിയുടെ ലേഖനം

ഇതുവരെ സംസ്ഥാനത്ത് 3356 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്നും എന്നാല്‍ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ബിബിസിയുടെ ലേഖനത്തില്‍ പറയുന്നു.
'ആസൂത്രിതമായി കോവിഡ് മരണസംഖ്യ മറച്ചു വയ്ക്കുന്നു'; കേരളത്തിനെതിരെ ബിബിസിയുടെ ലേഖനം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നുവെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മാധ്യമം ബിബിസി. ഇതുവരെ സംസ്ഥാനത്ത് 3356 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്നും എന്നാല്‍ ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ബിബിസിയുടെ ലേഖനത്തില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ അരുണ്‍ മാധവനെ ഉദ്ധരിച്ചാണ് ബിബിസി റിപ്പോര്‍ട്ട്. കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ കൂടാന്‍ തുടങ്ങിയ ജൂലൈയില്‍ കോവിഡ് ബാധിതരുടെ മരണം ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് ഇതിനെതിരെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപം കൊണ്ടത്. കാന്‍സറടക്കം ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്ന കോവിഡ്് ബാധിതരുടെ മരണം വരെ പട്ടികയില്‍ നിന്ന് പുറത്തായി. ഇതിനെതിരെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ക്ക് നല്‍കാനും അറിയാനും ഗൂഗിള്‍ പേജ് തുറന്നാണ് സര്‍ക്കാര്‍ പട്ടികയ്ക്ക് പുറത്തുള്ള കോവിഡ് മരണ കണക്കുകള്‍ പരിശോധനകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചത്.

''വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കോവിഡ് നെഗറ്റീവ് ആയവരെ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കോവിഡ് ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ കണ്ടില്ല,'' ഡോ അരുണ്‍ മാധവ് ബിബിസി യോട് പറഞ്ഞു.

അതേസമയം, ഏഴ് പത്രങ്ങളുടെ പ്രാദേശിക എഡിഷണകളും കുറഞ്ഞത് അഞ്ചു വാര്‍ത്ത ചാനലുകളും കണ്ടാണ് അനൗദ്യോഗിക മരണങ്ങളുടെ പട്ടിക അരുണ്‍ മാധവനും സംഘവും തയാറാക്കിയത്. കോവിഡ് മരണങ്ങളെ വ്യാപകമായി ഒഴിവാക്കിയത് വ്യക്തമാക്കുന്ന വിശദീകരണവും, ചില മരണം ചേര്‍ക്കാന്‍ വിട്ടുപോയതില്‍ പിഴവുണ്ടെന്നു സമ്മതിക്കുന്ന അധികൃതരുടെ ഭാഗവും ചേര്‍ത്താണ് ബിബിസിയിലെ ലേഖനം. വ്യാപനത്തില്‍ മുന്നിലായപ്പോഴും ഇന്ത്യയിലെ മരണനിരക്ക് കുറവാമെന്ന അവകാശവാദത്തെ ലേഖനം പ്രധാനമായും ചോദ്യം ചെയ്യുന്നു. അതേസമയം ആകെ മരണനിരക്കില്‍ കേരളം മികച്ച നിലയിലാണെന്നും ലേഖനം ചര്‍ച്ച ചെയ്യുന്നു.

ജനുവരിയിലാണ് കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com