പിടിമുറുക്കി കോവിഡ്; ലോകത്ത് 7.20 കോടി രോഗബാധിതര്‍

പുതുതായി ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പിടിമുറുക്കി കോവിഡ്; ലോകത്ത് 7.20 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ ഏഴ് കോടി ഇരുപത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. പുതുതായി ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 16,10,771 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടുവെന്നത് ആശ്വാസം പകരുന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. മരണസംഖ്യ മൂന്ന് ലക്ഷം പിന്നിട്ടു. തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 98.50 ലക്ഷവും, മരണം 1.43 ലക്ഷവും പിന്നിട്ടു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3.6 ലക്ഷത്തിന് താഴെയാണ്. ഇത് ആകെ രോഗികളുടെ 3.66 ശതമാനം മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 93 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 94.89 ശതമാനമായി വര്‍ദ്ധിച്ചു.

ബ്രസീലിലും രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ അറുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,81,143 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com