ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു

ഈ നിരക്ക് നിലവിൽ വന്നാൽ ലോകത്ത് ഏറ്റവും ഉയർന്ന നിരക്കിൽ വാക്‌സിൻ വിൽക്കുന്ന സ്ഥാപനമായി ഭാരത്ത് ബയോ ടെക്ക് മാറും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ നിരക്കിലുമായിരിക്കും വാക്‌സിൻ നൽകുക.

രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയുമ്പോൾ 15 -20 ഡോളർ വരെ ഈടാക്കും. ഈ നിരക്ക് നിലവിൽ വന്നാൽ ലോകത്ത് ഏറ്റവും ഉയർന്ന നിരക്കിൽ വാക്‌സിൻ വിൽക്കുന്ന സ്ഥാപനമായി ഭാരത്ത് ബയോ ടെക്ക് മാറും.

രാജ്യത്തു നിലവിൽ കോവിഷീൽഡ്, കോവാക്‌സിൻ എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് ഉല്പാദിപ്പിക്കുന്നത്. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കോവിഷീൽഡ്‌ വികസിപ്പിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com