ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അഡീഷണല്‍ സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുക.
ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അഡീഷണല്‍ സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുക.

അതേസമയം, കസ്റ്റംസ് സൂപ്രണ്ട് വി വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കാക്കനാട്ടെ ജില്ലാ ജയിലിലെത്തി ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ശിവശങ്കരെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിനെക്കുറിച്ച്, ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കള്ളക്കടത്തിന് അദ്ദേഹം എല്ലാ ഒത്താശയും ചെയ്തിരുന്നുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിട്ടിണ്ട്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില് നല്‍കിയ ഹര്‍ജിയും ഇന്നാണ് പരിഗണിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com