മാണി സി കാപ്പനെതിരെ വഞ്ചനാ കുറ്റത്തിന് കേ​സെ​ടു​ത്ത് കോ​ട​തി

മും​ബൈ മ​ല​യാ​ളി ദിനേശ് മേനോൻ ന​ല്‍​കി​യ വ​ഞ്ച​ന കേ​സി​ലാ​ണ് ന​ട​പ​ടി
മാണി സി കാപ്പനെതിരെ വഞ്ചനാ കുറ്റത്തിന് കേ​സെ​ടു​ത്ത് കോ​ട​തി

കൊ​ച്ചി: എ​ന്‍​സി​പി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി ​കാ​പ്പ​നെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി. എ​റ​ണാ​കു​ളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മും​ബൈ മ​ല​യാ​ളി ദിനേശ് മേനോൻ ന​ല്‍​കി​യ വ​ഞ്ച​ന കേ​സി​ലാ​ണ് ന​ട​പ​ടി.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന് കോടതി അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com