സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്കും സരിത്തിനുമെതിരെ തെളിവ് എവിടെയെന്ന് കോടതി

ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇരുവർക്കും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ ചോദ്യം.
സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്കും സരിത്തിനുമെതിരെ തെളിവ് എവിടെയെന്ന് കോടതി

കൊച്ചി:സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്കും സരിത്തിനും എതിരെ എന്ത് തെളിവുണ്ടെന്ന് കോടതി.ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇരുവർക്കും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ ചോദ്യം.പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളത്. തെളിവുകൾ എവിടെയെന്നും കോടതി ചോദിച്ചു.

ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരുവർക്കും ജാമ്യം നൽകിയത്.എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ ഇ ഡി അടുത്ത ദിവസം ഹൈക്കോടതിയെ സമീപിച്ചേക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com