പദവിയല്ല രാജ്യത്തെ പ്രശ്നങ്ങളാണ് മുഖ്യമെന്ന്
കപിൽ സിബൽ
Top News

പദവിയല്ല രാജ്യത്തെ പ്രശ്നങ്ങളാണ് മുഖ്യമെന്ന് കപിൽ സിബൽ

ഗൂഢാർത്ഥത്തിലുള്ള കുറിപ്പ് ട്വിറ്ററിലൂടെയാണ് കപില്‍ സിബല്‍ പങ്കുവച്ചത്.

News Desk

News Desk

ന്യൂ ഡല്‍ഹി: ഒരു പദവിയെ ചൊല്ലിയുള്ളതല്ല രാജ്യത്തിൻ്റെ പ്രശ്നങ്ങളാണ് മുഖ്യമെന്ന് സീനിയർ കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇന്നാണ് ഗൂഢാർത്ഥത്തിലുള്ള കുറിപ്പ് സിബൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്- എഎന്‍ഐ റിപ്പോര്‍ട്ട്.

കപിൽ സിബലടക്കം 20 സീനിയർ നേതാക്കൾ പാർട്ടിയിൽ മുഴുവൻ സമയ പ്രസിഡൻ്റ് എന്ന ആവശ്യകതയിലും പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്നതിലൂന്നി സോണിയക്ക് കത്ത് നൽകിയിരുന്നു. ഇതിൽ രാഹുൽ ഗാന്ധിയുൾപ്പെടെ ഒരു വിഭാഗം നീരസത്തിലാണ്. കത്തെഴുതിയ നേതാക്കൾ ബിജെപിയെ താലോലിക്കുന്നവരാണെന്നുവരെ പറഞ്ഞുവച്ചു രാഹുൽ ഗാന്ധി. ഇത്തരത്തിലുള്ള വ്യഖ്യാനങ്ങളിൽ പക്ഷേ സിബലുൾപ്പെടെയുള്ളവർ അസംതൃപ്തരാണ്.

കത്തെഴുതൽ വിവാദം കൊഴുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗവും സോണിയ ഗാന്ധി താൽകാലിക പ്രസിഡൻ്റായി തുടരട്ടെയെന്ന തീരുമാനംം തന്നെയാണ് കൈകൊണ്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് ഗൂഢാർത്ഥത്തിലുള്ള സിബലിൻ്റെ ഇന്നത്തെ ട്വീറ്റ്. ഇത് പാർട്ടിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ മൂച്ഛിക്കുന്നതിന് വഴിവച്ചേക്കും.

ഇതിനിടെ സോണിയ ഗാന്ധിക്ക് കൂട്ടായ് കത്തെഴുതിയ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. സച്ചിൻ പൈലറ്റടക്കം ഒരു വിഭാഗം രാഹുലിനൊപ്പമെന്ന സൂചന നൽകി കഴിഞ്ഞു.

Anweshanam
www.anweshanam.com