റംഡസവിർ പൂഴ്ത്തിവയ്പ്പ്; നടപടി ആവശ്യപ്പെട്ട് ഫഡ്നവിസ്

സംസ്ഥാനത്ത് റംഡസിവറിൻ്റെ ആവശ്യകത ദിവസം തോറും കൂടിവരികയാണ്
റംഡസവിർ പൂഴ്ത്തിവയ്പ്പ്;
നടപടി ആവശ്യപ്പെട്ട് ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്19 പ്രതിരോധ വാക്സിൻ റംഡസവറിൻ്റെ പൂഴ്ത്തിവയ്പും കരിഞ്ചന്തയുമവസാനിപ്പിക്കുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് - എഎൻഐ റിപ്പോർട്ട്.

സംസ്ഥാനത്ത് റംഡസിവറിൻ്റെ ആവശ്യകത ദിവസം തോറും കൂടിവരികയാണ്. പക്ഷേ ലഭ്യതയില്ല. ഇത് സ്ഥിതിഗതികളെ കൂടുതൽ മോശമാക്കുന്നു. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണം - പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് ദിനംപ്രതി 20000ത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ദിവസേന 450 എന്ന തോതിലാണ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,591 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. 424 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com