
ലഖ്നൗ: യു.പിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ തന്റെ വസതിയ്ക്ക് മുന്പില് നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു അഖിലേഷ് യാദവിനെ പൊലീസ് കസറ്റഡിയിലെടുത്തത്.
കർഷക സമരത്തെ അനുകൂലിച്ച് ഇന്ന് കനൗജ് ജില്ലയിൽ നടക്കാനിരുന്ന 'കിസാൻ യാത്ര'യുടെ ഭാഗമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലുള്ള റോഡ് യോഗി സർക്കാർ അടച്ചിരുന്നു.
എന്നാൽ വിലക്ക് ലംഘിച്ച അഖിലേഷ് അനുയായികളോടൊപ്പം കനൗജിലേക്ക് യാത്ര തിരിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് ഇവർ മുന്നേറിയത്. പൊലീസ് യാത്ര തടഞ്ഞതോടെ റോഡിന് നടുവിൽ ഇവർ കുത്തിയിരുന്നു. തുടർന്ന് അഖിലേഷിനേയും അനുയായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.