പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; വില വര്‍ധനവ് ഇങ്ങനെ

വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ക്കും വില കൂടി.
പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; വില വര്‍ധനവ് ഇങ്ങനെ

കൊച്ചി: പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.

അതേസമയം, വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com