'സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
'സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. ഇടത് സര്‍ക്കാറിന്റെ ചെയ്തികളെ തുറന്നുകാട്ടാനാണ് ശ്രമിച്ചത്, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com