വിവാദമായി ആരോഗ്യ ഐഡി; രാഷ്ട്രീയവും ലൈംഗികതയും അടക്കം അറിയണം
Top News

വിവാദമായി ആരോഗ്യ ഐഡി; രാഷ്ട്രീയവും ലൈംഗികതയും അടക്കം അറിയണം

വിവര ശേഖരത്തിന്റെ ഭാഗമായി വ്യക്തികളുടെ ജാതിയും രാഷ്ട്രീയവും ലൈംഗികതയും അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

News Desk

News Desk

ന്യൂഡല്‍ഹി: വിവാദ വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഐഡി. വിവര ശേഖരത്തിന്റെ ഭാഗമായി വ്യക്തികളുടെ ജാതിയും രാഷ്ട്രീയവും ലൈംഗികതയും അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനു പുറമേ വ്യക്തികളുടെ സാമ്പത്തിക നിലയും രേഖപ്പെടുത്താന്‍ ശുപാര്‍ശ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും അറിയിക്കണം. പദ്ധതിയുടെ കരട് തയാറായി. അടുത്തമാസം മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാരനും ആധാര്‍ പോലുള്ള ആരോഗ്യ ഐഡി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ വിപ്ലവം കൊണ്ടുവരുന്ന പദ്ധതി ഒരു പൗരന്റെ എല്ലാ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടുകളും കുറിപ്പുകളും രോഗചരിത്രവും സൂക്ഷിക്കുമെന്നാണ് പറഞ്ഞിരുന്നത്.

ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ ഇരിക്കെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന നിര്‍ണായ കരടു രേഖയുമായി കേന്ദ്രം രംഗത്തെത്തിയത്.

Anweshanam
www.anweshanam.com