മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​ജാ​പ​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്നു; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
Top News

മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​ജാ​പ​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്നു; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ളെ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ വീ​ണ്ടും വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ഉ​ദേ​ശ​മു​ണ്ട്. അ​വ​രു​ടെ പു​റ​കി​ല്‍ ക​ളി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ യ​ശ​സി​ല്‍ ചി​ല​ര്‍​ക്ക് പൊ​ള്ള​ല്‍ ഉ​ണ്ടാ​കു​ന്നു. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ്. അപകീര്‍ത്തിപ്പെടുത്താനും പ്രഫഷണലിസം ഉപയോഗിക്കുകയാണ്. മുന്‍സര്‍ക്കാരിനേയും മുന്‍മുഖ്യമന്ത്രിയേയും പോലെയെന്ന് വരുത്താനാണ് നീക്കം. ജനങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ടാണ് കുലുങ്ങാത്തതെന്നും പിണറായി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് പണം ലഭിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. യുഎഇ ചാരിറ്റബിള്‍ സ്ഥാപനമായ റെഡ് ക്രസന്റ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. സര്‍ക്കാര്‍ വീടുവയ്ക്കാന്‍ സ്ഥലം നല്‍കുക മാത്രമാണ് ചെയ്തത്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ തെളിയും. സ്വപ്നയ്ക്ക് ഭരണത്തില്‍ എങ്ങനെ സ്വാധീനമുണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണക്കടത്ത് വഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നു വരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചു എന്ന വാര്‍ത്ത വന്നു. വസ്തുതയില്ലാതെ എങ്ങനെ അങ്ങനെയൊരു വാര്‍ത്ത വന്നു? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് തെറ്റായ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരുതരത്തിലുള്ള മനഃ ചാഞ്ചല്യവും തനിക്കില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങൾക്കു നേരേ പൊട്ടിത്തെറിച്ചിരുന്നു. താനും തന്റെ ഓഫിസും സ്വർണം കടത്താൻ കൂട്ടുനിന്നെന്നു വരുത്തി തീർക്കാനാണോ ശ്രമമെന്നും അതിനു വേണ്ടി എത്ര ശ്രമിച്ചാലും ഫലമുണ്ടാവില്ലെന്നും അദ്ദേഹം വെള്ളിയാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Anweshanam
www.anweshanam.com