ഗാന്ധി കുടുംബാം​ഗം തന്നെ പാര്‍ട്ടി അധ്യക്ഷനാകണമെന്ന് ആര്‍ക്കാണ് വാശി: പ്രിയങ്ക ഗാന്ധി
Top News

ഗാന്ധി കുടുംബാം​ഗം തന്നെ പാര്‍ട്ടി അധ്യക്ഷനാകണമെന്ന് ആര്‍ക്കാണ് വാശി: പ്രിയങ്ക ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഭയമില്ലായ്മയും ധീരമായ നിലപാടും തുടരണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്നും കോൺഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേ വാല പ്രതികരിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി: പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ വേണമെന്ന പ്രിയങ്കാ ​ഗാന്ധിയുടെ നിലപാടില്‍ പ്രതികരണവുമായി കോണ്‍​ഗ്രസ്. ഒരു വര്‍ഷം മുന്‍പ് തയ്യാറാക്കിയ അഭിമുഖമാണ് പുസ്തക രൂപത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങിയത്. നരേന്ദ്രമോദി – അമിത് ഷാ നയങ്ങളെ ധീരമായി ചെറുക്കുകയാണ് കോണ്‍​ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം. രാഹുല്‍ ഗാന്ധിയുടെ ഭയമില്ലായ്മയും ,ധീരമായ നിലപാടും തുടരണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേ വാല പ്രതികരിച്ചു.

​ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടി അധ്യക്ഷനാകരുതെന്ന രാഹുലിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പാണെന്നാണ് പ്രിയങ്ക പറഞ്ഞത്. സോണിയഗാന്ധിക്ക് ശേഷം അധ്യക്ഷ സ്ഥാനത്ത് ആരെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാകുമ്പോഴാണ് പ്രിയങ്ക ഗാന്ധി മനസ് തുറന്നത്. പാര്‍ട്ടിയില്‍ കഴിവുള്ള നിരവധി പേരുണ്ട്. ഗാന്ധി കുടുംബാഗം തന്നെ അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് ആര്‍ക്കാണ് വാശി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍ ആ നേതൃത്വം അംഗീകരിക്കും.

Anweshanam
www.anweshanam.com