കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആവശ്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

പെരുമ്പാവൂരിൽ യു ഡി എഫിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിക്കായുള്ള ശ്രമം താൻ തുടരും .
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ്  തന്റെ ആവശ്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

പെരുമ്പാവൂർ :കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആവശ്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .എന്നാൽ അതിനു കുറച്ചു സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു .

പെരുമ്പാവൂരിൽ യു ഡി എഫിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിക്കായുള്ള ശ്രമം താൻ തുടരും .

ഒരുപാട് കഴിവും കാര്യശേഷിയുമുള്ള വനിതകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .കോട്ടയത്തെ പ്രചാരണ യാത്രയിൽ അദ്ദേഹം സി പി എമ്മിനെ രൂക്ഷമായി വിമർശിച്ചു .

സി പി എം ഉള്ളതെല്ലാം പാർട്ടിയ്ക്ക് മാത്രം കൊടുക്കരുതെന്നും നാടിന്റെ വികസനം കൂടി നോക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .യുവാക്കൾക്ക് നൽകേണ്ട ജോലി സി പി എം അനുഭാവികൾക്ക് നൽകുന്നു .അദ്ദേഹം കൂട്ടി ചേർത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com