
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. കൂടാതെ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. അതേസമയം,
തോല്‍വിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവര്ത്തര്ത്തിടയില് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് അടക്കമുളളവര്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശമുയര്‍ന്നേക്കും. വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക്, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവയില്‍ നേതൃത്വം മറുപടി പറയേണ്ടി വരും. രാവിലെ 11നാണ് യോഗം.