കോ- ലീ - ബി സഖ്യമുണ്ടായിട്ടുണ്ട്; വോട്ട് കച്ചവടം നടന്നത് നേതൃത്വത്തിന്റെ അറിവോടെയെന്ന് ഒ രാജഗോപാൽ

പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ പറഞ്ഞു
കോ- ലീ - ബി സഖ്യമുണ്ടായിട്ടുണ്ട്; വോട്ട് കച്ചവടം നടന്നത് നേതൃത്വത്തിന്റെ അറിവോടെയെന്ന് ഒ രാജഗോപാൽ
ഒ രാജഗോപാല്‍

കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യം. സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നും രാജഗോപാൽ ഒരു പ്രമുഖ വാര്‍ത്താച്ചാനലിനോട് വെളിപ്പെടുത്തി.

വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതല്‍. പ്രാദേശിക തലത്തിലായിരുന്നു ധാരണ. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

അതേസമയം, എൽഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാൽ പറയുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നാണ് രാജഗോപാൽ പറയുന്നത്.

താൻ ജയിച്ച നേമം മണ്ഡലത്തിൽ കെ മുരളീധരൻ ശക്തനായ സ്ഥാനാർത്ഥി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com