പ്രതിരോധ മേഖല സ്വകാര്യവൽക്കരണം; കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പ്

കേന്ദ്ര സർക്കാർ തീരുമാനം ദേശീയ താല്പര്യത്തിന് വിരുദ്ധമാണ്. രാജ്യത്തിൻ്റെ പ്രതിരോധ മേഖല സജ്ജമാക്കപ്പെടുന്നതിലെ രഹസ്യാത്മകത നഷ്ടപ്പെടുന്നതിന് വഴിവയ്ക്കും
പ്രതിരോധ മേഖല സ്വകാര്യവൽക്കരണം; കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പ്

ന്യൂഡൽഹി: രാജ്യത്തിൻ്റെ പ്രതിരോധ ഓഫ്സെറ്റ് പോളിസി മാറ്റുന്നതിനും ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവൽക്കരിക്കുവാനുമുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു- എഎൻഐ റിപ്പോർട്ട്.

300 കോടി രൂപയിൽ കൂടുതലുള്ള പ്രതിരോധ കരാാറിൻ്റെ 30 ശതമാനം തുക കരാർ ലഭ്യമാക്കപ്പെടുന്ന വിദേശ കമ്പനികൾ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ വികസനത്തിനായ് നിക്ഷേപിക്കേണ്ടതുണ്ടെന്നതാണ് പ്രതിരോധ ഇടപ്പാടുകളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഓഫ്സെറ്റ് നയം. ഈ നയത്തിൽ വെള്ളം ചേർക്കുകയാണ്. ഒപ്പം ഡിഫൻസ് മേഖലയെ സ്വകാര്യവൽകരിക്കുവാനുള്ള നീക്കവും.

കേന്ദ്ര സർക്കാർ തീരുമാനം ദേശീയ താല്പര്യത്തിന് വിരുദ്ധമാണ്. രാജ്യത്തിൻ്റെ പ്രതിരോധ മേഖല സജ്ജമാക്കപ്പെടുന്നതിലെ രഹസ്യാത്മകത നഷ്ടപ്പെടുന്നതിന് വഴിവയ്ക്കും. അതിനാൽ പ്രതിരോധ നയം മാറ്റമടക്കമുള്ള തീരുമാനങ്ങൾ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം, സാങ്കേതിക വിദ്യ കൈമാറ്റം ഇതെല്ലാം സർക്കാരിൻ്റെ തന്നെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ആത്മനിർഭർ ഭാരത് മിഷനും കടകവിരുദ്ധമാണ്. രാജ്യത്തെ 41 ആയുധ ഫാക്ടറികളെ കോർപ്പറേറ്റുവൽക്കരിക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ 70000 ത്തോളം ജീവനക്കാർ സമരത്തിലാണ് - കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ശശി തരൂർ, ഗുലാം നബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി എന്നീ നേതാക്കളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com