എല്‍എസി കടന്ന് ചൈനീസ് നിര്‍മ്മാണമെന്ന് കോണ്‍ഗ്രസ് നേതാവ്

യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍ എസി ) ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെ വാല.
എല്‍എസി കടന്ന് ചൈനീസ് നിര്‍മ്മാണമെന്ന് കോണ്‍ഗ്രസ് നേതാവ്

യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍ എസി ) ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെ വാല. ഇതു സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങള്‍ മുഖവിലക്കെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും സുര്‍ജെവാല ചോദിച്ചു. രാഷ്ട്രത്തെ വിശ്വാസത്തിലെടുക്കുവാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാത്തിനെ വിമര്‍ശിച്ച് സുര്‍ജെ വാല ട്വിറ്റ് ചെയ്തു - എഎന്‍ഐ റിപ്പോര്‍ട്ട്.

ചൈനയുടെ 'അതിസാഹസികത' അംഗീകരിയ്ക്കാനാവില്ല. പ്യാങ്ങോങ് തെസോ താടകത്തിനു് സമീപത്തെ ചൈനയുടെ പുതിയ നിര്‍മ്മാണം ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭൂപ്രദേശത്തിന്മേലുള്ള ചൈനീസ് കടന്നുകയറ്റം സമ്മതിച്ചുകൊടുക്കാവുന്നതല്ല - സുര്‍ജെ വാല ട്വിറ്ററില്‍ കുറിച്ചു.

പ്രധാനപ്പെട്ട നീക്കമെന്ന നിലയില്‍ ഗാല്‍വന്‍ താഴ് വര പട്രോളിങ് പോയിന്റ്-15ല്‍ നിന്ന് ഇരു രാജ്യങ്ങളുടെയും സേനകള്‍ പിന്‍വലിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം കിഴക്കന്‍ ലഡാക്കിലെ ഹോട്ട് സ്പ്രിപ്രിങ് /ഗോറ പ്രദേശങ്ങളില്‍ സേനാപിന്മാറ്റ ചര്‍ച്ച നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായിറിയാന്‍ കഴിഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു.

Related Stories

Anweshanam
www.anweshanam.com